Thursday, March 30, 2017

മങ്ങോട്ടുകാവ് ക്ഷേത്രം

പാലക്കാട് ജില്ലയിലെ
അത്തിപ്പൊറ്റ എന്ന ഗ്രാമത്തിലെ ഒരു ക്ഷേത്രമാണ് മങ്ങോട്ടുകാവ് ക്ഷേത്രം .

 പാലക്കാട്ടു ഗ്രാമീണ ജനതയുടെ എല്ലാ നിഷ്കളങ്ക സ്വഭാവങ്ങളും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇവിടത്തെ പ്രതിഷ്ഠ മങ്ങോട്ടു ഭഗവതി(ഭദ്രകാളി) ആണ്. ഉപദേവതകളായി ഗണപതിയും, സുബ്രമണ്യനുമുണ്ട്. ക്ഷേത്രത്തിനു പുറത്തായി ദേവിയുടെ പരിചാരകനായ മൂക്കാൻ ചാത്തനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഇവിടെ ചാത്തന്റെ സമീപം സർവ്വകാര്യഫലസിദ്ധിക്കായി (നല്ലതും ചീത്തയും) ഭക്തജനങ്ങൾ
കോഴി , ആട് തുടങ്ങിയ മൃഗങ്ങളെ ബലിക്കായി കൊടുക്കുന്നത് സർവ്വസാധാരണമായ കാഴ്ചയാണ്.
എല്ലാ വർഷവും വാർഷിക ഉത്സവമായ വേല വിഷു കഴിഞ്ഞു വരുന്ന രണ്ടാമത്തെ ഞായറാഴ്ച (ഏപ്രിൽ മാസത്തിൽ) ഇവിടെ നടത്തുന്നു. മങ്ങോട്ടുകാവു വേല ഉത്സവം തുടങ്ങുന്നതിനു ഒരാഴ്ച മുൻപു തന്നെ ആഘോഷങ്ങൾ തുടങ്ങുന്നു. വിഷുകഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച ക്ഷേത്രത്തിൽ കൊടിയേറ്റം നടക്കുന്നു. പിറ്റേന്ന് തിങ്കളാഴ്ച ഇവിടെ കരി-കളി എന്ന നൃത്ത ഉത്സവം നടക്കുന്നു. ഈ നൃത്തോത്സവത്തിൽ നായർ സമുദായാംഗങ്ങൾ പ്രദേശത്തെ എല്ലാ ഹിന്ദു വീടുകളും സന്ദർശിച്ച് ദേവീസ്തുതികൾ പാടുകയും നൃത്തം ചെയ്യുകയും ചെയുന്നു. ചൊവ്വാഴ്ച ചമൻസ്-കളി നടക്കുന്നു. ഇതിലും നായർ സമുദായാംഗങ്ങൾ എല്ലാ വീടുകളും സന്ദർശിച്ച് ദേവീസ്തുതികൾ പാടുന്നു.
ബുധനാഴ്ച കുമ്മാട്ടി ഉത്സവം നടക്കുന്നു.
ചാക്യാർ കൂത്ത് , പാവക്കൂത്ത്, തുടങ്ങിയ കലാപരിപാടികളും ക്ഷേത്രത്തിൽ ഈ ഉത്സവകാലത്ത് നടക്കുന്നു. പ്രധാന ഉത്സവ ദിവസം ധാരാളം ഭക്തജനങ്ങൾ ദേവിയെ ദർശിക്കാൻ എത്തുന്നു......

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates