Thursday, March 30, 2017

കവളപ്പാറ കൊന്പൻ.



"ചരിത്രവും മിത്തും കൂടി കുഴഞ്ഞു കിടക്കുന്ന ഒന്നാണ് കവളപ്പാറ കൊമ്പന്‍ എന്ന ആനയുടെ കഥ.

ഇതിനെപ്പറ്റി ആധികാരികമായി പറയാവുന്ന രേഖകള്‍ ഒന്നും ലഭ്യമല്ല എങ്കിലും ജീവിച്ചിരുന്നതിന് തെളിവുകളായി ധാരാളം വസ്തുതകള്‍ കാണിക്കാവുന്നതാണ്.

ഇതിന്‍റെ ജീവിതകാലം പരിശോധിച്ചാൽ ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആയിരുന്നു എന്ന് അനുമാനിക്കാന്‍ സാധിക്കും. കവളപ്പാറ എന്നാ പ്രശസ്തരായ വീട്ടുകാരുടെ അന്നത്തെ മൂപ്പില്‍ നായര്‍ക്കു നിലമ്പൂര്‍ പ്രദേശത്തെ കാടുകളില്‍ നിന്നാണ് തീരെ കുഞ്ഞായിരുന്ന ഈ ആനയെ ലഭിക്കുന്നത്.

കുട്ടന്‍ എന്ന പേരില്‍ ഇതിനെ വളര്‍ത്തിയ അദ്ദേഹം വലുതായപ്പോള്‍ സാമാന്യത്തില്‍ കവിഞ്ഞ ഉയരവും വലുപ്പവും നിമിത്തം അവനെ ചക്രവര്‍ത്തി എന്ന് വിളിച്ചു. കണക്കുകള്‍ സൂചിപ്പിക്കുന്നത് ഗുരുവായൂര്‍ കേശവനെക്കള്‍ ഒരടിയോളം പൊക്കം ഈ ആനക്ക് ഉണ്ടായിരുന്നു എന്നാണ്. അതെന്തു തന്നെ ആയാലും മനുഷ്യന്‍റെ ആഞ്ഞകള്‍ക്ക് മുന്‍പില്‍ ശിരസു കുനിക്കാന്‍ ഈ വന്യ ജീവി തയ്യാറായില്ല.

കുഞ്ഞൻപാപ്പാന്റേയും കഥകൂടിയാണ് കവളപ്പാറ കൊമ്പൻ. ചരിത്രം ഒരു തലമുറയെ മുഴുവൻ പുളകം കൊള്ളിച്ച ആരാധ്യ കഥാപാത്രമായിരുന്നു കവളപ്പാറ കൊമ്പൻ. അന്നത്തെ നാട്ടിലെ ഏറ്റവും അഴകുള്ള ഉയരം കൂടിയ ആനയായിരുന്നു ചക്രവർത്തി എന്ന കവളപ്പാറ കൊമ്പൻ. കവളപ്പാറ കൊമ്പനെ ക്കുറിച്ച് അറിയുന്നവരോട് ചോദിച്ചാൽ 'കുറുമ്പൻ' എന്നാണ് ആദ്യം മറുപടി പറയുകയെങ്കിലും അവന്റെ യജമാന സ്നേഹവും രാജഭക്തിയും അവർക്ക് പറയാതിരിക്കാനാവില്ല. 19-ആം നൂറ്റാണ്ടിൽ തിരുവിതാകൂർ, തിരു-കൊച്ചി, മലബാർ എന്നീ പ്രദേശങ്ങളിലെ പതിനായിരക്കണക്കിനു ആനക്കമ്പക്കാരുടെ പ്രിയങ്കരനായ ഗജവീരനായിരുന്നുവത്രേ കവളപ്പാറ കൊമ്പൻ.

കൊമ്പനുണ്ടായിരുന്നു. വിരിഞ്ഞ മസ്തകവും തലയെടുപ്പും നിലത്ത് ചുരുണ്ട് കിടക്കുന്ന തുമ്പിക്കൈയും നല്ല കനമുള്ള കൊമ്പുകളും വിശാലമായ ചെവികളും അത്രതന്നെ കുസൃതിയുമുള്ള വമ്പനായിരുന്നു അവൻ. വാശിയുടെ കാര്യത്തിൽ മുമ്പനായ ഇവനു ഏത് പൂരത്തിനും ഉത്സവത്തിനും കോലം തന്റെ തലയിൽ തന്നെയായിരിക്കണമെന്ന് നിർബന്ധമാണ്.

മൂപ്പിൽ നായർ പറഞ്ഞാൽ ഒരടിപോലും മുന്നോട്ട് വയ്ക്കില്ല. നാട്ടുരാജ്യങ്ങൽ തമ്മിലുള്ള അഭിമാന പോരാണ് അവന്റെ ദാരുണമായ അന്ത്യത്തുനു വഴിതെളിച്ചത്ത് എന്നും പറയുന്നുണ്ട്.

തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ഉത്സവത്തിനു പ്രധാനിയായിരുന്നു കവളപ്പാറ കൊമ്പൻ.

ഒരുപക്ഷെ തന്‍റെ ഇഷ്ട ദൈവം ഇവനെ ചട്ടം പഠിപ്പിചെക്കം എന്നാ വിശ്വാസത്തില്‍ മൂപ്പില്‍ നായര്‍ ഈ ആനയെ കൂടല്‍മാണിക്യം ഭരത ക്ഷേത്രത്തിലേക്ക് നടയിരുത്തി.

സ്ഥിരം ഇടഞ്ഞു ചങ്ങല പൊട്ടിക്കുന്നത് നിമിത്തം ഇവനെ തളക്കാന്‍ വേണ്ടി മാത്രം അസാധാരണ വലുപ്പമുള്ള ചങ്ങലയും അദ്ദേഹം നിര്‍മിച്ചു നല്‍കി.

ഇതെടുത്തു പൊക്കാന്‍ മൂന്നു ആള്‍ വേണമായിരുന്നു. അത് കൊണ്ട് മൂന്നു പാപ്പാന്മാരുമയിട്ടയിരുന്നു ആനയുടെ സഞ്ചാരം. പക്ഷെ അതൊന്നും ആനയില്‍ മാറ്റം വരുത്തിയില്ല.

നിരന്തരം ഇടഞ്ഞു മനുഷ്യ ജീവന്‍ എടുത്ത ഈ ആന ഓരോ കൊലക്ക് ശേഷവും സമീപത്തുള്ള കുളത്തില്‍ ഇറങ്ങി നില്‍ക്കുമായിരുന്നു. “പുല കുളി” എന്ന് കുപ്രസിദ്ധമായ ഈ പ്രവര്‍ത്തി ഇരുപത്തൊന്നു തവണ നടന്നു അഥവാ ഇരുപത്തൊന്നു മനുഷ്യ ജീവന്‍ ഈ കൊമ്പില്‍ കോര്‍ത്തു.

ഒരിക്കല്‍ റെയില്‍ പാളത്തിനു സമീപത്തു വച്ച് തീവണ്ടി കണ്ടു വിറളി പൂണ്ട ആന തീവണ്ടി കുത്തി മറിച്ചിടാന്‍ പോലും ശ്രമിക്കുകയുണ്ടായി. എന്നിരിക്കിലും മൂത്ത പാപ്പാന്‍‌ ആയിരുന്ന കുഞ്ഞന്‍ നായരെ ഇതിനു ഇഷ്ടമായിരുന്നു.

മുപ്പതു വര്‍ഷത്തോളം കുഞ്ഞന്‍ പാപ്പാന്‍ ആനയെ കൊണ്ട് നടന്നിരുന്നു.

ഇങ്ങനെയൊക്കെ കലാപ കലുഷിതമായി മുന്നോട്ടു പോയ ആനയുടെ ജീവിതം അവസാനിക്കുന്നത് 1925 ഇലെ തിരുവഞ്ചിക്കുളം ശിവ ക്ഷേത്രത്തിലെ ഉത്സവത്തോടെ ആണ്. സാധാരണ പോലെ ഇടഞ്ഞു പ്രശനം ശ്രിഷ്ടിച്ച ആനയുടെ ഇത്തവണത്തെ ഇര മുപ്പതു വര്ഷം തന്‍റെ സന്തത സഹചാരി ആയിരുന്ന കുഞ്ഞന്‍ പാപ്പാന്‍‌ തന്നെ ആയിരുന്നു.

ഇവന്റെ വാശി പരീക്ഷിക്കുവാൻ കൊച്ചി രാജാവ് തീരുമാനിച്ചുവത്ര.

കൂടാതെ കവളപ്പാറ നായരോടുള്ള പകയും. കൊച്ചിരാജാവിന്റെ ആഞ്ജപ്രകാരം തേവരുടെ കോലം അദ്ദേഹത്തിന്റെ ആനയുടെ തലയിൽ കയറ്റി. ഇതിൽ പ്രതിഷേധിച്ച് കൊമ്പൻ പ്രകോപിതരായി. കോലം വച്ച ആനയെ കുത്തിമറിച്ചിട്ടു. ഇതു കണ്ട് ഭയന്നോടിയ പലരും വീണ് പരിക്കേറ്റെങ്കിലും ഇവരെയൊന്നും ഉപദ്രവിക്കാതെ കൊമ്പൻ ഗോപുരവാതിലിലൂടെ പുറത്തുകടന്നു. ഇതിനിടയിൽ ആനപ്പുറത്തുണ്ടായവരെ അവൻ ഇറക്കാൻ അനുവദിച്ചത്രേ!!!

കൊമ്പനെ നിയന്ത്രിക്കാൻ പാപ്പാന്മാർ പഠിച്ച പണി പതിനെട്ടും നോക്കി.ഇതിനിടയിൽ ഒന്നാം പാപ്പാനായ കുഞ്ഞൻ നായർ അവനെ ഒരു അത്താണിയിൽ ബന്ധിച്ചു. പക്ഷെ അവനോ അതും നിസ്സാരമായി പറിച്ചു കൊണ്ട് കവളപ്പാറ ലക്ഷ്യമിട്ട് നടന്നു. ഇതു കണ്ട് പ്രകോപിതനായ കുഞ്ഞൻ നായർ അവന്റെ തുമ്പിയിൽ വടിക്കൊണ്ടടിച്ചതിനെ തുടർന്നു കുഞ്ഞന്നായരെ അവൻ തുമ്പിക്കൊണ്ടടിച്ച് വീഴ്ത്തി കൊമ്പിൽ കോർത്തു. തിരുവഞ്ചിക്കുളത്ത് തിരിച്ച് ചെന്ന കൊമ്പൻ കുഞ്ഞൻ നായരുടെ ജഡം തുമ്പിയോട് ചേർത്ത് ശാന്തനായി നിന്നു.പാപ്പാനെ കൊന്നതിൽ ദുഖിതനായ കൊമ്പൻ കല്ലെറിയുന്ന നാട്ടുകാരെ പ്രതിഷേധിക്കാതെ കണ്ണീരൊഴുക്കി നിന്നു. തന്റെ ആനയെ കുത്തിയതിനുള്ള അപമാനത്തിനു പകരമായി കൊച്ചിരാജാവ് ബ്രിട്ടീഷ് പോലീസിനെ കൊണ്ട് കവളപ്പാറ കൊമ്പനു നേരെ നിറയൊഴുപ്പിച്ചു. ചെരിഞ്ഞു വീണപ്പോഴും കുഞ്ഞൻ നായരെ തുമ്പിക്കൈയ്യ്ക്കൊണ്ട് കെട്ടിപ്പിടിച്ചിരുന്നുവെന്നും പറയുന്നു..
ഈ ദുരന്തം അറിഞ്ഞ മൂപ്പിൽ നായർ പൊട്ടിക്കരഞ്ഞുവത്രേ.

മരണം പക്ഷെ എങ്ങനെ ആയിരുന്നു എന്നത് വ്യക്തമല്ല.

ചിലര്‍ വെടി വച്ച് കൊന്നു എന്നാണ് പറയുന്നത്. വെടിയേറ്റു ആന മരണ വെപ്രാളത്തില്‍ തിരുവഞ്ചിക്കുളം ഗോപുര വാതിലില്‍ കുത്തിയ പാടുകള്‍ ഇപ്പോളും അവിടെ കാണുന്നുണ്ട് (ഞാന്‍ നേരിട്ട് കണ്ടിട്ടില്ല) മറ്റു ചിലര്‍ പറയുന്നത് ചങ്ങലയില്‍ തളച്ച ആനയെ കല്ലെറിഞ്ഞും തല്ലിയും വ്രണം വരുത്തി അത് പഴുത്തു ആണ് ചരിഞ്ഞത് എന്നാണ്. (പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്പ് ഇവിടെ അടുത്ത് മാങ്ങാട്ട് പാടം എന്ന സ്ഥലത്ത് പാപ്പാനെ കൊന്നു വലിച്ചു ചീന്തിയ ഒരാനയെ മേല്‍പ്പറഞ്ഞ രീതിയില്‍ തല്ലി കൊന്നിരുന്നു)

പിറ്റേ വര്‍ഷം പാവറട്ടി സ്വദേശിയായ സീ സീ വര്‍ഗീസ്‌ എന്ന ഒരു സ്കൂള്‍ മാഷ്‌ ഈ ആനയെ പറ്റി എഴുതിയ കവിത- കവളപ്പാറ കൊമ്പന്‍- എന്ന പേരില്‍ തൃശൂര്‍ ഭാഗങ്ങളില്‍ എല്ലാം പ്രചരിച്ചിരുന്നു. ഒരാനയുടെ പേരില്‍ ഒരുപക്ഷെ ലോകത്ത് തന്നെ ആദ്യമായ് എഴുതപ്പെട്ട കവിത ആയിരിക്കണം ഇത്.

തൊണ്ണൂറു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും കാഴ്ചക്കാരന് ഉള്‍ക്കിടിലം ഉണ്ടാക്കി കൊണ്ട് കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ വിളക്ക്മാടത്തെ ചുറ്റി ഒരു പടുകൂറ്റന്‍ ആന ചങ്ങല, മനുഷ്യന്‍റെ അടിമയായിരിക്കാന്‍ കൂട്ടാക്കാതെ അവന്‍റെ ഗര്‍വ്വിനു നേരെ ജീവിതകാലം മുഴുവന്‍ വന്യമായ ആക്രമണം അഴിച്ചു വിട്ട കവളപ്പാറ കൊമ്പന്‍റെ ഓര്‍മയായി കിടക്കുന്നു....🔚

(കവളപ്പാറ കൊന്പന്റെ ചിത്രം ലഭ്യമല്ല)

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates