Thursday, July 7, 2016

💐വേട്ടക്കരൻ & വേട്ടക്കൊരുമകൻ💐

💐ശിവന്റെ ഒരു കാട്ടാളഭാവത്തിലുള്ള രൂപമാണ്‌ കിരാതമൂർത്തി.പാശുപതാസ്ത്ര സമ്പാദനത്തിനായി പാണ്ഡവനായ അർജ്ജുനൻ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു.
തപസ്സിന്റെ പാരമ്യത്തിൽ സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാൻ പാർഥനു അഭീഷ്ടവരം നൽകുവാൻ അമാന്തിക്കുന്നതു കണ്ടു പാർവതി പരിഭവിച്ചു. അപ്പോൾ ഭഗവാൻ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേക്കു പുറപ്പെട്ടതുകണ്ടു പരിഭ്രമിച്ച പാർവതി ശങ്കിച്ച് ഇതെന്താണെന്നു ചോദിച്ചു.
അഹങ്കാരിയായ അർജ്ജുനന്ന് ഗർവ്വശമനം വരുത്തിയിട്ടല്ലാതെയുള്ള വരദാനം ഫലം ചെയ്യില്ലെന്ന് ശിവൻ മറുപടി പറഞ്ഞു.
അപകടമെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാർവതിയും കാട്ടാളത്തിയുടെ വേഷത്തിൽ കൂടെക്കൂടി. ഇങ്ങനെ കാട്ടാളവേഷധാരിയായ ശിവനേയാണത്രെ കിരാതമൂർത്തിയായി ആരാധിക്കുന്നത്.💐

💐വനവാസത്തിനിടെ ഇവർക്ക് ഒരു പുത്രനുണ്ടായതായും ,ശിവ - ശക്തി സമ്മേളിതമായി ഒരു പുത്രൻ ജനിക്കുകയും വേട്ടക്കൊരുമകൻ എന്ന നാമത്തിൽ കിരാതസൂനുവായി ആരാധിക്കപ്പെടുകയും ചെയ്യുന്നു.
ശ്രീപാർവ്വതി ദേവി ഉദരത്തിൽ ഗർഭം ധരിച്ച പ്രസവിച്ച ഏക സന്താനമാണ് വേട്ടക്കൊരുമകൻ. കാട്ടാളത്വം നിറഞ്ഞാടിയ ശൈവാംശ ബാലന് മഹാവിഷ്ണു ജ്ഞാന മാകുന്ന പൊൻ ഛുരിക നൽകി അനുഗ്രഹിച്ചു. ശൈവ - വൈഷ്ണ-ശക്തി,കൾ സമ്മേളിതമായ ദിവ്യത്വം 64 കലകൾക്കധീതനായും, ഭക്ത ഹൃദയങ്ങളിൽ അചഞ്ചലമായും, യോഗികൾക്ക് ബ്രഹ്മതേജസായും, ശരണാഗതർക്കു രക്ഷകനായും ആരാധ്യർക്ക് ദാസനായും ആരാധിക്കുന്നു.....
പരദേവതയായും (കുലദൈവം) ഭരദൈവമായും (ദേവാധിദേവൻ)
ആരാധിക്കുന്ന വേട്ടക്കൊരുമകന്റെ ഇഷ്ട വഴിപാടു പന്തീരായിരം തേങ്ങയേറും കളംപാട്ടും ,ചതു:ശതവും അത്രേ.... കണ്ണുകൾക്ക് രൗദ്രവും അധരങ്ങളിൽ കളിയാടുന്ന പുഞ്ചിരിയും ആരാധന സൗന്ദര്യത്തെ ഉത്തുംഗത്തിൽ ഭക്ത ഹൃദയങ്ങളെ ഏകാത്മഭാവങ്ങളാക്കുന്നു....💐

💐വേട്ടേക്കരൻ പാട്ട്💐

💐വേട്ടേക്കരൻപാട്ട് എന്നത് ഒരു അനുഷ്ഠാനമാണ്‌.
കലാധികാരികളായകുറുപ്പന്മാർ കളമെഴുതി ( കറുപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, ചുകപ്പ് എന്നീ വർണ്ണങ്ങളിലുള്ള പൊടികൾ ഉപയോഗിച്ച് ) പാട്ടുകൊണ്ട് ദേവനെ പുകഴ്ത്തുകയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോമരം(വെളിച്ചപ്പാട്) ഉറഞ്ഞുതുള്ളി കളം മായ്ക്കുകയും നാളികേരങ്ങൾ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന ചടങ്ങുകൾ ദേവപ്രീതിക്കയി നടത്തപ്പെടുന്നു...
💐💐💐💐💐💐💐💐®©ajt💐💐

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates