Thursday, July 7, 2016

ശൂര്‍പ്പണഖ

🐚🍃ശൂര്‍പ്പണഖ

ശൂര്‍പ്പണഖയുടെ കഥയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ ഓടി വരുന്നത് രാമായണത്തിലെ ആരണ്യകാണ്ഡമാണ്.രാമനെ കാമിച്ച് വന്ന ശൂര്‍പ്പണഖയുടെ കാര്യം.അതിനു മുമ്പ് എന്താണ്‌ സംഭവിച്ചതെന്ന് അറിയേണ്ടേ?
അത് പറയാം..

കൈകസിക്ക് വിശ്രവസ്സില്‍ നാല്‌ സന്താനങ്ങളാണ്‌ ഉണ്ടായത്, അവരാണ്‌ രാവണന്‍, കുംഭകര്‍ണ്ണന്‍, വിഭീഷണന്‍, ശൂര്‍പ്പണഖ എന്നിവര്‍.വിദ്യുജ്ജിഹ്വാന്‍ എന്ന രാക്ഷസനായിരുന്നു ഇതില്‍ ശൂര്‍പ്പണഖയെ കല്യാണം കഴിച്ചത്.അവരുടെ ദാമ്പത്യത്തില്‍ ഒരു പുത്രന്‍ ജനിച്ചു..
അതാണ്‌ ശംഭുകുമാരന്‍.

ഈ കാലഘട്ടത്തിലാണ്‌ വിദ്യുജ്ജിഹ്വന്‍റെ സഹോദരരായ കാലകേയന്‍മാരുമായി രാവണന്‍ യുദ്ധത്തില്‍ ഏര്‍പ്പേടുന്നത്.ആ യുദ്ധത്തില്‍ കാലകേയന്‍മാര്‍ രാവണനാല്‍ വധിക്കപ്പെട്ടു.ഇതറിഞ്ഞ വിദ്യുജ്ജിഹന്‍ രാവണനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു, ആ യുദ്ധത്തില്‍ വിദ്യുജ്ജിഹനും മരണമടഞ്ഞു.അങ്ങനെ ശൂര്‍പ്പണഖ വിധവയായി.

ശൂര്‍പ്പണഖ രാവണസന്നിധിയിലെത്തി..
അവളുടെ കണ്ണീരില്‍ മനമലിഞ്ഞ രാവണന്‍ ത്രിലോകങ്ങളില്‍ ഇഷ്ടമുള്ള പുരുഷനെ ഭര്‍ത്താവായി സ്വീകരിച്ച് കൊള്ളാന്‍ ശൂര്‍പ്പണഖക്ക് അനുമതി കൊടുത്തു.അത് ആര്‌ തന്നെ ആയാലും വിവാഹം താന്‍ നടത്തി തരുമെന്നും ഉറപ്പിച്ച് പറഞ്ഞു.

ഈ സമയത്താണ്‌ ശ്രീരാമനും ലക്ഷ്മണനും സീതയും വനവാസത്തിനെത്തിയത്.അവര്‍ പഞ്ചവടിയില്‍ എത്തുകയും, അഞ്ച് വടവൃക്ഷത്തിനു നടുവില്‍ പര്‍ണ്ണശാല സ്ഥാപിക്കാന്‍ ഒരുങ്ങുകയും ചെയ്തു.അപ്പോള്‍ അവിടെയെത്തിയ ശംഭുകുമാരന്‍ സീതയില്‍ അനുരക്തനാകുകയും ഒരു വൃക്ഷരൂപത്തില്‍ അവിടെ നില്‍ക്കുകയും ചെയ്തു.പര്‍ണ്ണശാല നിര്‍മ്മിക്കാന്‍ ലക്ഷ്മണന്‍ ആ മരം മുറിക്കുകയും, ശംഭുകുമാരന്‍ മരിക്കുകയും ഉണ്ടായി.

ശേഷം നിങ്ങള്‍ക്ക് അറിയാമല്ലോ?
അവിടെയെത്തിയ ശൂര്‍പ്പണഖ രാമനില്‍ അനുരക്തയാകുകയും അത് രാമ രാവണയുദ്ധത്തിനു വഴി തെളിക്കുകയും ചെയ്തു.
ശൂര്‍പ്പം (മുറം) പോലെ നഖമുള്ളവളാണത്രേ ശൂര്‍പ്പണഖ.🍃🐚

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates