Wednesday, December 2, 2015

ഭസ്മക്കുളം


ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സ്‌നാനകര്‍മ്മത്തിലൂടെ പുണ്യം പകരുകയാണ് സന്നിധിയിലുളള ഭസ്മക്കുളം. ഇവിടെയെത്തി മുങ്ങിക്കുളിച്ച് ദേഹശുദ്ധിവരുത്തിയാണ് ഓരോ ഭക്തരും കലിയുഗവരദന്റെ കനിവിനായി തിരുമുന്‍പില്‍ എത്തിച്ചേരുന്നത്. ശബരിമലയുടെ പ്രാധാന്യം തന്നെയാണ് ഈപുണ്യതീര്‍ത്ഥത്തിനുമുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സന്നിധാനത്തെ ഫ്‌ള്ളൈ ഓവറിന് സമീപമായിരുന്നു കുളം എങ്കിലും, പിന്നീട് തീര്‍ത്ഥാടക തിരക്ക് വര്‍ദ്ദിച്ചതോടെ ഭക്തരുടെ സൗകര്യാര്‍ത്ഥം ശ്രീകോവിലിന് പിന്‍ഭാഗത്ത് താഴെയായി ജലരാശി കണ്ടെത്തി ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
കാലങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തിലെ പൂജാരിമാര്‍ ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് ശാന്തി നടത്തിവന്നിരുന്നത്. ഇതിന് സമീപം തന്നെയുള്ള പാത്രക്കുളത്തിലാണ് ശാന്തിക്കായി ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റും വൃത്തിയാക്കിയിരുന്നതും. നാലുവശവും കല്‍പ്പടവുകളാല്‍ നിര്‍മ്മിതമായതും, നടുക്ക് കരിങ്ങല്‍ പാകിയതുമായിരുന്നു ഭസ്മക്കുളം. ഉരക്കുഴി തീര്‍ത്ഥത്തില്‍ നിന്നുമുള്ള ജലമാണ് ഇവിടെക്ക് എത്തിയിരുന്നത്. മനുഷ്യരുടെ കരവിരുതുകള്‍ ഒന്നും തന്നയില്ലാതെ ഇവിടെ നിന്നും ഈജലം പാത്രക്കുളത്തിലേക്കും ഒഴുകി എത്തിയിരുന്നു. അതിനാല്‍ ഏതുസമയവും ഇവിടുത്തെ ജലം ശുദ്ദിയായിതന്നയാണ് നിലനിന്നിരുന്നത്. എന്നാല്‍ പിന്നീട് തിരക്ക് വര്‍ദ്ദിച്ചതോടെ ഇവിടെനിന്നും കുളം മാറ്റുകയും ചെയ്തു. ഇപ്പോള്‍ പുണ്യ നദിയായ പമ്പയില്‍ മുങ്ങിക്കുളിച്ച് സന്നിധാനത്ത് എത്തുന്ന ലക്ഷക്കണക്കിന് ഭക്തരാണ് ഭസ്മക്കുളത്തില്‍ മനശുദ്ദിക്ക് പുറമെ ശരീരശുദ്ദിയും വരുത്തി ഹരിഹരപുത്രന്റെ കൃപാകടാക്ഷത്തിനായി എത്തിച്ചരുന്നത്. ഇവിടെ മുങ്ങിക്കുളിച്ച് സന്നിന്നിധിയില്‍ ശയനപ്രദിക്ഷിണം നടത്തിയാല്‍ ആഗ്രഹസാഫല്ല്യം ഉണ്ടാകുമെന്ന് ഓരോ ഭക്തരും വിശ്വസിച്ചുപോരുന്നു.
കൂടാതെ ഭഗവത് ദര്‍ശനത്തിന് ശേഷം ഭസ്മക്കുളത്തില്‍ സ്‌നാനം നടത്തി തിരിച്ചുവന്നാണ് മുന്‍പ് നെയ്യഭിഷേകം നടത്തിവന്നിരുന്നെന്നും പഴമക്കാര്‍ പറയുന്നു. മുങ്ങിക്കുളിക്കുന്നവര്‍ സോപ്പോ, എണ്ണയോ ഉപയോഗിച്ച് ജലം മലിനപ്പെടുത്താന്‍ പാടില്ലെന്ന ശക്തമായ നിയന്ത്രണവും ഇവിടെ ണ്ട്. ഒരു പരിധിവരെ ഭക്തര്‍ ഇത് പാലിച്ചുപോരുന്നു

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates