Sunday, February 8, 2015

പഞ്ചഭൂതമഹാമ്മ്യം

ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ എന്നറിയപ്പെടുന്നത്. പ്രത്യക്ഷലോകം മുഴുവൻ പഞ്ചഭൂതങ്ങളെക്കൊണ്ടു നിർമ്മിക്കപ്പെട്ടതാണെന്നാണ് ഹൈന്ദവവിശ്വാസം. ഭൂമിയുടെ ഗുണം ഗന്ധമാണ്. ജലം ശീതസ്പർശമുള്ളതാണ്. വായു രൂപരഹിതവും സ്പർശാധാരവുമാണ്. അഗ്നി ചൂടുളവാക്കുന്നതാണ്. ആകാശം ഏകവും നിത്യവുമാണ്,അതു ശബ്ദഗുണത്തെ സൂചിപ്പിക്കുന്നു.

ഭൂമി

സ്ഥൂലതയിൽ നിന്ന്‌ സൂക്ഷ്മതയിലേക്കുള്ള ക്രമത്തിലാണ്‌ പഞ്ച ഭൂതങ്ങളെ വിവരിക്കുന്നത്‌. ഭൂമിയാണ്‌ ഏറ്റവും സ്ഥൂലമായത്‌. ഒരു വസ്തുവിനെ നമ്മൾ എങ്ങനെ അറിയുന്നു എന്ന അടിസ്ഥാനത്തിലാണ്‌ സ്ഥൂലതയും സൂക്ഷ്മതയും ഇവിടെ കണക്കാക്കപ്പെടുന്നത്‌. പഞ്ചഭൂതങ്ങളിൽ ഒന്നായ ഭൂമിക്ക്‌ അർത്ഥം ഭൂമിയിലുള്ള മറ്റു നാലു വിഭാഗത്തിലും പെടാത്ത എല്ലാ വസ്തുക്കളും എന്നാണ്‌. പൊതുവെ പറഞ്ഞാൽ എല്ലാ ഖര പദാർഥങ്ങളും ഇതിൽപെടുന്നു. ഭൂമിയെക്കുറിച്ച്‌ ഒരാൾക്ക്‌ അറിയണമെന്നുണ്ടെങ്കിൽ കേട്ടും, കണ്ടും, തൊട്ടും, രുചിച്ചും, മണത്തുനോക്കിയും അറിയാവുന്നതാണ്‌. ചുരുക്കിപ്പറഞ്ഞാൽ ബാഹ്യലോകത്തുനിന്ന്‌ ഒരു മനുഷ്യന്‌ അറിവു ലഭിക്കുന്ന അഞ്ചു മാർഗ്ഗങ്ങളിലൂടേയും ഭൂമിയെക്കുറിച്ച്‌ മനസ്സിലാക്കാനാകും. അതുകൊണ്ടാണ്‌ ഭൂമിയെ ഏറ്റവും സ്ഥൂലമായി കണക്കാക്കുന്നത്‌.

ജലം

ഭൂമിയെ അപേക്ഷിച്ച്‌ കുറച്ചുകൂടി സൂക്ഷ്മമാണ്‌ ജലം. എന്തെന്നാൽ ജലത്തെ രുചിച്ച്‌ അറിയുവാൻ കഴിയുന്നില്ല. ബാക്കി നാലു രീതിയിലും ജലത്തെക്കുറിച്ച്‌ അറിയുവാനും സാധിക്കും.

വായു

വായുവിനെ രുചിക്കുവാനോ കാണുവാനോ മണത്തുനോക്കുവാനോ സാധിക്കുന്നില്ല. അതേ സമയം, കേട്ടും സ്പർശിച്ചും അറിയാവുന്നതാണ്‌.

അഗ്നി

അഗ്നിയെ കണ്ടും കേട്ടും സ്പർശിച്ചും മൂന്നു വിധത്തിൽ അറിയാൻ സാധിക്കുന്നു. അതുകൊണ്ട്‌ ഇതു മൂന്നാം സ്ഥാനത്തു നിൽക്കുന്നു.

ആകാശം

ഈ ലോകത്തിൽ എന്തിനും സ്ഥിതി ചെയ്യാൻ സ്ഥലം വേണം. ഈ സ്ഥലമാണ്‌ ആകാശം. ആകാശത്തെക്കുറിച്ച്‌ ഒരാൾക്ക്‌ കേട്ടറിവു മാത്രമേയുള്ളൂ. മറ്റൊരു രീതിയിലും ഇതൊട്ട്‌ അറിയാനും കഴിയില്ല. അതിനാൽ പഞ്ചഭൂതങ്ങളിൽ ഏറ്റവും സൂക്ഷ്മം ആകാശമാകുന്നു.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates