Skip to main content

ഏകാദശികളിൽ പ്രധാനമായ ഗുരുവായൂർ ഏകാദശി വ്രതം

*ഏകാദശികളിൽ പ്രധാനമായ ഗുരുവായൂർ ഏകാദശി വ്രതം..*

ഏകാദശികളിൽ പ്രധാനമാണ് വൃശ്ചിക മാസത്തിലെ ഗുരുവായൂർ ഏകാദശി. ദശമി - ഏകാദശി - ദ്വാദശി എന്നീ തിഥികൾ വരുന്ന 3 ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശി വ്രതം.   

വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കപ്പെടുന്നു. കൂടാതെ ഭഗവാൻ ഗീതോപദേശം നൽകിയ ദിനം കൂടിയാണിത്.

 *വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശിയായ ഡിസംബർ 11നാണ് ഏകാദശി.* 

ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂർക്കെഴുന്നെള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം. അതിനാൽ അന്നേദിവസം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നതുപോലും സുകൃതമാണ്.  

ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വിഷ്ണു പ്രീതിയും അതിലൂടെ സർവ ഐശ്വര്യവും മോക്ഷം ‌ലഭിക്കാനും ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതാനുഷ്ഠാനം ഉത്തമമാണ്.

*വ്രതാനുഷ്ഠാനം ഇങ്ങനെ*

ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്. ഏകാദശി ദിനം പൂർണമായി ഉപവസിക്കുകയോ അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴികെയള്ള ധാന്യാഹാരങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണുക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. ദശമി, ഏകാദശി, ദ്വാദശി ദിനങ്ങളിൽ വിഷ്ണുഗായത്രി ജപിക്കുന്നതും സദ്‌ഫലം നൽകും. അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക, തുളസി നനയ്ക്കുകയും തുളസിത്തറയ്ക്ക് 3 പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ച് പാരണ വിടുക. കുളിച്ചു ശരീരശുദ്ധി വരുത്തി തുളസിത്തറയ്ക്ക് ചുറ്റും 3 പ്രദക്ഷിണം വച്ച ശേഷം നനയ്ക്കുന്നതും സന്ധ്യയ്ക്കു തുളസി ചുവട്ടിൽ ദീപം തെളിയിക്കുന്നതും ഉത്തമമാണ് 🙏🏻

Comments

Popular posts from this blog

ഋഷി, മഹർഷി: ആരാണ്?

ഋഷിയും മഹർഷിയും: ഐതിഹ്യവും പദവിയും ഹിന്ദു വിശ്വാസപ്രകാരം, 'ഋഷി', 'മഹർഷി' എന്നീ പദങ്ങൾ കേവലം അറിവുള്ളവരെ സൂചിപ്പിക്കുന്നതല്ല. അവരുടെ ഉത്ഭവം, തപസ്സ്, അവർ നേടിയെടുത്ത ശക്തി, പ്രപഞ്ചത്തിലുള്ള അവരുടെ പങ്ക് എന്നിവയെല്ലാം വിശദീകരിക്കുന്ന ആഴത്തിലുള്ള ഐതിഹ്യങ്ങൾ ഇതിനു പിന്നിലുണ്ട്. ഇത് ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിൽ നിന്നുള്ള വിശദീകരണമാണ്. ഋഷിമാർ: സത്യം ദർശിച്ചവർ 'ഋഷി' എന്ന വാക്കിൻ്റെ അർത്ഥം 'ദർശിച്ചവൻ' എന്നാണ്. ഈ വിഭാഗത്തിൽപ്പെടുന്നവർ സാധാരണ മനുഷ്യരായി ജനിച്ചവരാണ്. എന്നാൽ, അവർ ലോകത്തിലെ സുഖഭോഗങ്ങളെല്ലാം ഉപേക്ഷിച്ച്, കഠിനമായ തപസ്സും ധ്യാനവും വഴി ആത്മീയമായ ഉണർവ്വ് നേടിയെടുത്തു. തപസ്സിലൂടെ അവർക്ക് സാധാരണക്കാർക്ക് ലഭിക്കാത്ത ഉൾക്കാഴ്ചയും അറിവും ലഭിച്ചു. ഐതിഹ്യപരമായ പങ്ക്:  * വേദങ്ങൾ രചിച്ചവർ: ഋഷിമാരെ 'മന്ത്രദൃഷ്ടാക്കൾ' എന്നാണ് പുരാണങ്ങൾ വിശേഷിപ്പിക്കുന്നത്. അതായത്, ഈശ്വരനിൽ നിന്ന് നേരിട്ട് ലഭിച്ച വേദമന്ത്രങ്ങൾ അവർ ധ്യാനത്തിലൂടെ ദർശിക്കുകയും അത് ലോകത്തിന് വേണ്ടി എഴുതുകയും ചെയ്തു. വിശ്വാസികൾക്ക് വേദങ്ങളെന്നാൽ ഋഷിമാരുടെ സൃഷ്ടിയല്ല, മറിച്ച് അവർ ദൈവീകമ...

മലയാളം ഹൈന്ദവ ഗ്രന്ഥങ്ങൾ സൌജന്യമായി Download ചെയ്യൂ*

*മലയാളം ഹൈന്ദവ ഗ്രന്ഥങ്ങൾ സൌജന്യമായി Download ചെയ്യൂ* *മലയാളം ഹൈന്ദവ ഗ്രന്ഥങ്ങൾ സൌജന്യമായി Download ചെയ്യൂ* *ഋഗ്വേദം - മലയാളം അർത്ഥ സഹിതം-* https://ia601200.us.archive.org/4/items/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi/RigVeda-MalayalamTranslation-VBalakrishnanDrRLeeladevi.pdf *അഥർവ്വ വേദം - മലയ...

മാതൃ പഞ്ചകം

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋                  *മാതൃ പഞ്ചകം* അമ്മയുടെ മഹത്വം ശങ്കരാചാര്യര്‍ ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃ പഞ്ചകം, "ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്...