Thursday, March 7, 2024

പരിയാനമ്പറ്റ ക്ഷേത്രം

🛕🪷🛕🪷🛕🪷🛕🪷
*🔱ക്ഷേത്ര വിശേഷങ്ങൾ🔱
*പരിയാനമ്പറ്റ ക്ഷേത്രം*
❦ ════ •⊰❂⊱• ════ ❦

```മലബാറിലെ ഒരു പ്രസിദ്ധ ഭഗവതി ക്ഷേത്രമാണ് ശ്രീ പരിയാനമ്പററ ഭഗവതി ക്ഷേത്രം. മൂത്തേടത്തു മാടമ്പ് അംശം കാട്ടുകുളം ദേശം. ഇന്ന് പാലക്കാട് ജില്ല, ഒററപ്പാലം താലൂക്ക്.```

*നാമോല്പത്തി*

```പരിയാനി എന്നത് പാർവ്വതി എന്നതിൻറെ ഭാഷാ രൂപമാണെന്ന് കരുതാം. ഈ പേര് ഇപ്രദേശത്തെ ദ്രാവിഡ വിഭാഗത്തിൽ സാധാരണയായി കണ്ടുവരുന്ന വ്യക്തിനാമമാകുന്നു.പൊററ ഭൂമിയുടെ സവിശേഷതയെ കാണിക്കുന്നു. പ്രാചീന കാലം തൊട്ടുള്ള ഒരു ആദിമവിഭാഗങ്ങളുടെ കാവാണ് എന്ന് കരുതുന്നതാണ് യുക്തം. ഇന്നും പൂരത്തിന് പറയവേലക്ക് കാവിൽ പ്രാധാന്യമുണ്ട്.```

*ചരിത്രം*

```പ്രാചീന നെടുങ്ങനാട്ടിലെ ഒരു പ്രഭുവായിരുന്നു മാമ്പററക്കാട്ട് നായർ എന്ന തൃക്കടീരി നായർ. ഇവർക്ക് നെയ്തിലൻ കണ്ടൻ എന്നാണ് സ്ഥാനാനാമമെന്ന് തോററം പാടുന്നു.```

*ഐതിഹ്യം*

```ഉദ്ദേശം 1400 വർഷങ്ങൾക്കു മുൻപ് പരിയാനംപറ്റ മനയ്ക്കലെ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻ ഭൃത്യനോടൊപ്പം മൂകാംബിക ക്ഷേത്രത്തിൽ പോയി ഭജന നടത്തുകയും ദേവിയുടെ അനുഗ്രഹം വാങ്ങുകയും, ശേക്ഷിച്ചകാലം നാട്ടിൽ വന്നു ഭജന നടത്താം എന്ന തീരുമാനത്തോടെ തിരിച്ചു പോരുകയുമാണുണ്ടായത്. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
യാത്രാമദ്ധ്യേ ഒരരുവിയുടെ തീരത്ത് ക്ഷീണം തീർക്കാനായി ഇരുന്ന ആ താപസ ശ്രേഷ്ഠൻ സ്വന്തം സാധനങ്ങളടങ്ങിയ ഭാണ്ടം തുറന്നു നോക്കിയപ്പോൾ ഒരു തിടമ്പ് കാണുകയും തപ:ശക്തിയാൽ കാര്യം ഗ്രഹിച്ച് ആ താപസ്വി തിടമ്പ് അവിടെതന്നെ പ്രതിഷ്ഠിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. 

പഴയ വള്ളുവനാട്ടിലെ 14 ദേശക്കാരെയും വരുത്തി അന്നത്തെ ദേശപ്രമാണിമാരായ കൊല്ലം, നല്ലൂർ, പൊറ്റക്കാട് മൂത്ത പണിക്കന്മാരുടെ നേത്രുത്യത്തിൽ പ്രസിദ്ധമായ ഈക്കാട്ടു മനയ്ക്കലെ തന്ത്രിയുടെ കാർമ്മികത്വത്തിൽ പ്രതിഷ്ഠ നടത്തുകയും ചെയ്തു. പരിയാനമ്പറ്റ മനയ്ക്കലെ തിരുമേനി കൊണ്ടുവന്ന തിടമ്പായതിനാൽ പരിയാനമ്പറ്റ ഭഗവതി എന്നു നാമകരണം ചെയ്തു.```

*ക്ഷേത്രം*

```ചതുർബാഹുവായ ഭദ്രകാളിയാണ് പ്രതിഷ്ഠ. ഭൈരവനാണ് പ്രധാന ഉപപ്രതിഷ്ഠ. കൂടാതെ ഗണപതിയും വാഴുന്നു.```

*വെളിച്ചപ്പാട് രാമൻ നായർ*

```53 വർക്ഷക്കാലം പരിയാനം മ്പറ്റ ക്ഷേത്രത്തിലെ വെളിച്ചപ്പാടായിരുന്നു പാറോല രാമൻ നായരുടെ മരുമകനായ രാമൻ നായർ. ഇദ്ദേഹത്തിന്റെ കാലത്തെ ക്ഷേത്രത്തിന്റെ സുവർണ്ണകാലമായി ഭക്തജനങ്ങൾ കരുതുന്നു. 15 മത്തെ വയസ്സിൽ വെളിച്ചപ്പാടായ രാമൻ നായർ , നാരായണൻ വെളിച്ചപ്പാടിന്റെ ശിക്ഷ്യനായിരുന്നു. 

ഈ കാലഘട്ടത്തിൽ ക്ഷേത്രത്തിന്റെ കീഴേടമായ കല്ലുവഴി അയ്യപ്പൻ കാവിലെ വെളിച്ചപ്പാട് പത്മനാഭൻ നായരും നാരായണൻ വെളിച്ചപ്പാടിന്റെ ശിക്ഷ്യനായിരുന്നു. ഇരുവരും ഗുരുവിനെപ്പോലെത്തന്നെ പാന , പള്ളിപ്പാന , കളം പാട്ട് , ക്ഷേത്രാചാരങ്ങൾ എന്നിവയിൽ അഗാധമായ പാണ്ഡിത്യമുള്ളവരായിരുന്നു. 1977 ൽ രാമൻ നായർ അന്തരിച്ചു. പാറോല തറവാട്ടുകാരാണ് പാരമ്പര്യമായിവിടെ വെളിച്ചപ്പാടായിവരുന്നത്.```

*മൂർത്തിയാട്ടം*

```പരിയാനമ്പറ്റ പൂരത്തിന്റെ വലിയാറാട്ടുദിവസം ഉച്ചപൂജ കഴിഞ്ഞാല് അത്താഴപൂജ വരെയുള്ള സമയം ഭുത പ്രേത പിശാച് ബാധയുള്ള സ്ത്രീകൾ ആർത്തട്ടഹസിച്ച് നെഞ്ച്ത്തും തലക്കുമടിച്ച് ക്ഷേത്രത്തിന്റെ മുന്നിൽ വന്ന് ഉന്മാദ നത്തം ചെയ്യുന്നു. മൂർത്തിയാട്ടം എന്ന പേരിലാണിത് അറിയപ്പെടുന്നത്. 

ക്ഷേത്രത്തിലെ പൂജാരി ശംഖുതീർത്ഥം തളിച്ചാൽ മൂർത്തിയാട്ടം നിൽക്കുകയും പിന്നീട് ഒരു വർക്ഷത്തേക്ക് അസുഖങ്ങൾ ഉണ്ടാവില്ല എന്നാണ് വിശ്വാസം. ചോറ്റാനിക്കര കഴിഞ്ഞാൽ പരിയാനമ്പറ്റയിൽ മാത്രമാണ് ഇത്തരത്തിൽ മൂർത്തിയാട്ടം ഉള്ളത്.```

*ഉത്സവങ്ങളും വിശേഷദിവങ്ങളും*

```ഇന്ന് കേരളത്തിലെത്തന്നെ പ്രശസ്തമായ പൂരങ്ങളിൽ ഒന്നായിമാറിക്കഴിഞ്ഞ പരിയാനമ്പറ്റ പൂരം കേരളസർക്കാറിന്റെ ടൂറിസ്റ്റ് ഭൂപടത്തിലും സർക്കാർപട്ടികയിലും സ്ഥാനം പിടിച്ചിരിക്കുന്നു. കുംഭമാസത്തിലെ പൂരമാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. കുംഭം ഒന്നിന്ന് കൊടിയേറ്റവും ഏഴാം ദിവസം പൂരവുമാണ്. ഒന്നാം തീയതിയാണ് കൊടിയേറ്റം. തുടർന്ന് പതിനാലുദേശങ്ങളിൽ നിന്നും പറയെടുപ്പും ക്ഷേത്രത്തിൽ വിശേഷാൽ പരിപാടികളും ഉണ്ടായിരിക്കും. 

പൂരം ദിവസം രാവിലെ കാഴ്ച ശീവേലിയും ഉണ്ട്. വെക്കീട്ട് വടക്കൻ പൂരം, കിഴക്കൻ പൂരം, പടിഞ്ഞാറൻ പൂരം എന്നിവ നാലുമണിയോടുക്കൂടി ക്ഷേത്രാങ്കണത്തിൽ അണിനിരക്കുന്നു. ഇണക്കാളയും തേരും ഇവിടുത്തെ പ്രത്യേകതകളാണ്. ഉത്സവകാലത്ത് തോൽപ്പാവക്കൂത്തും കളം പാട്ടും വിശേഷാൽ പരിപാടികളായി നടന്നുവരുന്നു. ഇതുക്കൂടാതെ തിറ, പൂതൻ, കരിവേല , വേഷങ്ങൾ എന്നിവയും ഉത്സവത്തിന് മാറ്റുക്കൂട്ടുന്നു.```

*വടക്കൻ പൂരം*

```വടക്കൻ പൂരം ഈശ്വരമംഗലം ശ്രീ അയ്യംകുളങ്ങര ശിവക്ഷേത്രം, ശ്രീകൃഷ്ണപുരം ശ്രീ വടുകനാംകുർശി ദുർഗ്ഗാക്ഷേത്രം, എന്നിവിടങ്ങളിൽ നിന്നു പുറപ്പെട്ട് പെരുമാങ്ങോട് ശ്രീ മുടവനംകുന്ന് അയ്യപ്പക്ഷേത്രത്തിൽ ഒത്തുചേർന്ന് അവിടെനിന്ന് പഞ്ചവാദ്യത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയോടെ മംഗലാംകുന്നു വഴി പരിയാനംമ്പറ്റ ക്ഷേത്രസന്നിധിയിലേക്ക് എത്തിചേരുന്നു.```

*കിഴക്കൻ പൂരം*

```കിഴക്കൻ പൂരം കാട്ടുകുളം ശിവക്ഷേത്രം, താനായ്ക്കൽ ക്ഷേത്രം, എടമന വിഷ്ണുക്ഷേത്രം, പുഞ്ചപ്പാടം എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട് അമ്മയുടെ കിഴക്കേ മുറ്റത്ത് പഞ്ചവാദ്യത്തിന്റെയും ഗജവീരൻ മാരുടെയും അകമ്പടിയോടെ ക്ഷേത്രമുറ്റത്ത് അണിനിരക്കുന്നു.ആലവട്ടവും വെൻ ചാമരവും കുടമാറ്റവും കിഴക്കൻ പൂരത്തിന് മാറ്റുകൂട്ടുന്നു.``
*പടിഞ്ഞാറൻ പൂരം*

```അടക്കാപുത്തൂർ ശേഖരപുരം ധന്വന്തരി ക്ഷേത്രം, ഹെസ്ക്കൂൾ, കുളക്കാട് ശിവക്ഷേത്രം , കല്ലുവഴി മേക്കാംകാവിൽ നിന്നും പുറപ്പെട്ട് കല്ലുവഴി വള്ളൂർമന ജംഗഷനിൽ സംഗമിച്ച് പടിഞ്ഞാറെ ആൽത്തറ വഴി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നു. പഞ്ചവാദ്യവും ഗജവീരൻ മാരും പടിഞ്ഞാറൻ പൂരത്തിന് നിറപ്പൊലിമയേകുന്നു.```


🛕🪷🛕🪷🛕🪷🛕🪷
➿➿➿➿➿➿➿
*🦋🙏🙏🙏🦋*
➿➿➿➿➿➿➿

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates